Thursday, April 10, 2025

ആഗോള വ്യാപാരയുദ്ധം: എണ്ണവില ഇടിവിലേക്ക് 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരസംഘർഷങ്ങൾ വർധിച്ചുവരുന്നതോടെ ആഗോളതലത്തിൽ ഇത് എണ്ണവിലയെ ബാധിക്കുന്നു. കഴിഞ്ഞയാഴ്ച ആരംഭിച്ച ഇടിവ് മൂന്നു ശതമാനത്തിലധികമായതോടെ നഷ്ടത്തിലേക്കു വന്നിരിക്കുകയാണ്. വ്യാപാരസംഘർഷങ്ങൾ, ക്രൂഡോയിൽ ആവശ്യകത കുറയ്ക്കുന്ന തരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ബ്രെന്റ് ഫ്യൂച്ചറുകൾ 0049 GMT യിൽ ബാരലിന് 2.28 ഡോളർ അഥവാ 3.5% കുറഞ്ഞ് 63.30 ഡോളറിലെത്തി. യു എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.20 ഡോളർ അഥവാ 3.6% കുറഞ്ഞ് 59.79 ഡോളറിലെത്തി. സെഷനിലെ ഏറ്റവും താഴ്ന്ന നിലയിൽ, രണ്ട് ബെഞ്ച്മാർക്കുകളും 2021 ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുന്നു. യു എസ് ഉൽപന്നങ്ങൾക്ക് ചൈന തീരുവ വർധിപ്പിച്ചതോടെ എണ്ണ വില 7% കുറഞ്ഞു. ഇതൊരു വ്യാപാരയുദ്ധത്തിനു കാരണമാകുകയും നിക്ഷേപകരെ മാന്ദ്യത്തിലേക്കു നയിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ, ബ്രെന്റ് 10.9% നഷ്ടത്തിലെത്തിച്ചപ്പോൾ, WTI 10.6% ഇടിഞ്ഞു.

താരിഫുകൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്ന ആശങ്കയാണ് ഈ ഇടിവിനു പ്രധാന കാരണമെന്ന് റാകുട്ടെൻ സെക്യൂരിറ്റീസിലെ കമ്മോഡിറ്റി അനലിസ്റ്റായ സറ്റോരു യോഷിദ പറഞ്ഞു. കൂടാതെ, ഒപെക്+ ന്റെ ആസൂത്രിതമായ ഉൽപാദന വർധനവും വിൽപന സമ്മർദത്തിനു കാരണമാകുന്നു. ചൈനയ്ക്കു പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രതികാര താരിഫുകൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ പുതിയ താരിഫുകളിൽ നിന്ന് എണ്ണ, വാതകം, ശുദ്ധീകരിച്ച ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതിക്ക് ഇളവുകൾ നൽകിയിരുന്നു. എന്നാൽ ഈ നയങ്ങൾ പണപ്പെരുപ്പം വർധിപ്പിക്കാനും സാമ്പത്തികവളർച്ചയെ മന്ദഗതിയിലാക്കാനും വ്യാപാരതർക്കങ്ങൾ രൂക്ഷമാക്കാനും എണ്ണവിലയെ ബാധിക്കാനും സാധ്യതയുണ്ട്. ട്രംപിന്റെ പുതിയ താരിഫുകൾ പ്രതീക്ഷിച്ചതിലും വലുതാണെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News