ജി-മെയിൽ മുഖേനയുള്ള തട്ടിപ്പ് വ്യാപകമാകുന്നതായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകി ഗൂഗിൾ. ജി-മെയിൽ വഴി തട്ടിപ്പ് നടക്കാനിടയുള്ള മാർഗങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളുമാണ് ഗൂഗിൾ വിശദമാക്കുന്നത്.
ഗിഫ്റ്റ് കാർഡുകൾ എന്ന പേരിൽ വരുന്ന മെയിലുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗൂഗിൾ അറിയിക്കുന്നു. ചില സ്പാം മെയിലുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കുകയും പ്രതിഫലമായി സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നതും പതിവാണ്. ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നാണ് മുന്നറിയിപ്പ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വരുന്ന മെയിലുകളോടും പ്രത്യേക ശ്രദ്ധവേണം. പണം ഓർഗണെെസേഷന് അയക്കുന്നതിന് പകരം നേരിട്ട് അയക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന മെയിലുകളാണ് കൂടുതലും കുഴപ്പത്തിലാക്കുന്നത്.
സബ്സ്ക്രിപ്ഷൻ പുതുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിലുകളിലൂടെ തട്ടിപ്പ് നടത്തുന്നതും വ്യാപകമാണ്. വർഷാവസാനം ഇത്തരം തട്ടിപ്പുകൾ വൻതോതിൽ വർധിക്കാറുണ്ട്. അതിനാൽ തന്നെ ഈ മെയിലുകളോട് ജാഗ്രത പുലർത്തണം. ഗൂഗിൾ നിർദ്ദേശിച്ചു.