Wednesday, January 22, 2025

കുതിച്ചുയർന്ന് സ്വർണ്ണം- വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണം- വെള്ളി നിരക്കുകൾ കുത്തനെ ഉയർന്നു. ആഭ്യന്തര വിപണിയിൽ തുടർച്ചയായി വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില കുതിച്ചുയർന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ്ണ വിലയിൽ പവന് 240 രൂപയാണ് കുറഞ്ഞത്. എന്നാൽ പവന് 600 രൂപയോളം വർദ്ധനവാണ് ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്. ഇതോടെ വിപണിയിൽ പവന് 37,600 രൂപയും ഗ്രാമിന് 4,700 രൂപയുമായി. ദീപാവലിയോട് അനുബന്ധിച്ച് വിപണിയിൽ സ്വർണ്ണ വ്യാപാരം വർധിച്ചിരിക്കുന്നതാണ് വിലവർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം വെള്ളിയുടെ നിരക്കും സംസ്ഥാനത്ത് ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് വിപണിയിൽ 63 രൂപയാണ് ഇന്നത്തെ വില.

Latest News