ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫിന്റെ നേതൃത്വത്തില്‍ സ്വർണ്ണബിസ്‌ക്കറ്റുകൾ പിടിച്ചെടുത്തു. ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ത്രിപുരയിലെ അന്താരാഷ്ട്ര അതിർത്തിയോടു ചേര്‍ന്ന് ബിഎസ് എഫ് നടത്തിയ റെയ്ഡിലാണ് സ്വർണ്ണബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. അതിര്‍ത്തി സുരക്ഷാസേനയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. നാലു പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. 70,44,325 രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് പിടികൂടിയതെന്ന് ബിഎസ്എഫ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഒഡീഷയിൽ നടത്തിയ ഓപ്പറേഷനിൽ മാരിഗേറ്റ ഗ്രാമത്തിനു സമീപമുള്ള ഗമ്പകൊണ്ട വനമേഖലയിൽ നിന്ന് ബിഎസ്എഫ് സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തിരുന്നു. ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, ജെലാറ്റിൻ സ്റ്റിക്കുകൾ, വിസിലുകൾ, ഹാൻഡ് ഗ്രനേഡുകൾ എന്നിവ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.