ലോകജനതയുടെ പാപപരിഹാരത്തിനായി കുരിശിലേറ്റപ്പെട്ടവന്റെ ഓര്മ ആചരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്നു ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പുനീരു സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും.
സീറോ മലബാര്‍ സഭയുടെ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹാ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കും.