പാസ്‌വേഡുകൾക്ക് പകരം പുതിയ സേവനം അവതരിപ്പിച്ചു ഗൂഗിള്‍ രംഗത്ത്. പാസ്കീ എന്ന പുതിയ സംവിധാനമാണ് ഇതിനായി ഗൂഗിള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ പാസ്‌വേഡ് ഉപയോഗിക്കാതെ തന്നെ ആപ്പുകളും വെബ്‌സൈറ്റുകളുമടക്കം സൈന്‍ ഇന്‍ ചെയ്യാമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
ശക്തമായ പാസ്‌വേഡ് സുരക്ഷകളെ പോലും ഭേദിച്ച് വിവര ചോര്‍ച്ചയും ഹാക്കിംങും വ്യാപകമായി നടക്കുന്നതിനാലാണ് പാസ്കീ സേവനം ഗൂഗിള്‍ വികസിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലളിതവും എന്നാൽ കൂടുതൽ സുരക്ഷിതവുമായ പോംവഴികള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഗൂഗിള്‍. ഇതിനായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പാസ്‌കീ സൗകര്യം അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.
പാസ്‌വേഡുകൾക്ക് പകരമായി, ഫിംഗർപ്രിന്റ് സ്കാൻ, ഫേസ് സ്കാർ, പിൻ, പാറ്റേൺ ലോക്കുകള്‍, ഹാർഡ്‌വെയർ അധിഷ്‌ഠിത സുരക്ഷാ കീകൾ തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങളാണ് പാസ്കീ ആശ്രയിക്കുന്നത്. അതേസമയം, പാസ്കീകള്‍ പ്രചാരത്തിലാകുന്നതോടെ പാസ്‌വേഡ്, ഒാടിപി സേവനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.