Monday, November 25, 2024

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ സെർച്ച് ടൂൾ അവതരിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇന്ത്യയിലെയും ജപ്പാനിലെയും ഉപയോക്താക്കൾക്ക് സെർച്ച് ടൂൾ അവതരിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു. ഉപഭോക്താക്കള്‍ നിർദേശിക്കുന്നതിനനുസരിച്ച് വാക്കുകളിലൂടെയോ ദൃശ്യത്തിലൂടെയോ വിവരങ്ങൾ ലഭ്യമാകുമെന്നാതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ഇന്ത്യയിലെ ഗൂഗിള്‍ ഉപയോക്താക്കൾക്ക് ഇഗ്ലീഷിലും ഹിന്ദിയിലും, ജപ്പാനിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷകളിലും സെർച്ച് ടൂൾ ഉപയോ​ഗിക്കാൻ കഴിയും.

“ഒരു വിഷയം വേഗത്തിൽ മനസ്സിലാക്കാനും പുതിയ വിവരങ്ങള്‍ എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയുന്ന ഒരു സൂപ്പർചാർജ് സെർച്ചിന് ഞങ്ങൾ വിഭാവനം ചെയ്യുന്നു. ഈ യാത്രയിൽ ഞങ്ങൾ എടുക്കുന്ന ആദ്യ ചുവടുവയ്പ്പാണിത്. കൂടാതെ തിരച്ചിലുകൾ എളുപ്പത്തിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്” ഗൂഗിൾ സെർച്ചിൻ്റെ ഇന്ത്യ ജനറൽ മാനേജർ പുനീഷ് കുമാർ പറഞ്ഞു, യു.എസിലാണ് ഈ ഫീച്ചർ ആദ്യമായി നടപ്പിലാക്കിയിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് ഇന്ത്യയിൽ ഗൂഗിൾ പ്രദർശിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭാഷ ടോഗിൾ ബട്ടൺ ഓൺ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഇംഗ്ലീഷ് ഭാഷയിൽ നിന്ന് ഹിന്ദിയിലേക്കു മാറാനാകും. ‘ലിസൺ’ ബട്ടണിൽ ടാപ്പുചെയ്‌ത് ടെക്‌സ്‌റ്റ്-ടു-സ്‌പീച്ച് ഉപയോഗിച്ച് പ്രതികരണം കേൾക്കാനുള്ള ഓപ്ഷനും ഉണ്ടാകും. വോയിസ് സെർച്ച് ഉടൻ അവതരിപ്പിക്കാനാണ് ഗൂഗിളിൻ്റെ നീക്കമെന്നാണ് റിപ്പോ‍ർട്ട്.

Latest News