ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ റൂട്ടും സമയവും ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് അധികൃതര്‍. ഗൂഗിള്‍ മാപ്പില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ടാബിലാണ് ബസ് ഉണ്ടോ എന്ന് അറിയാന്‍ സാധിക്കുക. നമ്മള്‍ നില്‍ക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും നല്‍കിയാല്‍ ബസ് സര്‍വീസിനെ കുറിച്ചുള്ള വിവരം അറിയാന്‍ സാധിക്കും.
ആദ്യം ഉള്‍പ്പെടുത്തുക സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ വിവരമാണ്. ഇതിന് ശേഷം ദീര്‍ഘദൂര സ്വിഫ്റ്റ് സര്‍വീസുകളുടെ വിവരം രേഖപ്പെടുക്കും. തുടര്‍ന്ന് ഘട്ടം ഘട്ടമായി മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളുടേയും വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ അറിയാന്‍ സാധിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസുകളില്‍ ജിപിഎസ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പില്‍ അറിയാന്‍ സാധിക്കും.