Tuesday, November 26, 2024

ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു; പകരം പുതിയ പ്ലാറ്റ്‌ഫോം

ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും ജനപ്രിയമായ ആപ്പാണ് ഗൂഗിള്‍പേ. ഡിജിറ്റല്‍ ട്രാസാക്ഷനില്‍ മുന്‍പന്തിയിലുള്ള ഗൂഗിള്‍ പേ ഇപ്പോള്‍ ചില രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.

അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ സേവനം നിര്‍ത്താന്‍ കാരണം. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ.

ഉപഭോക്താക്കളോട് ഗൂഗിള്‍ വാലറ്റിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഗൂഗിള്‍ പേയിലെ പേയ്‌മെന്റ് സംവിധാനത്തിന് സമാനമാണ് ഗൂഗിള്‍ വാലറ്റിലെയും പേയ്‌മെന്റ് സംവിധാനം. ജൂണിന് ശേഷം ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേയിലൂടെ ട്രാന്‍സാക്ഷന്‍ നടത്താന്‍ കഴിയില്ല. അമേരിക്കയില്‍ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍തന്നെ സേവനം തുടരും.

 

Latest News