Friday, March 14, 2025

മലിനമായ നദീതടങ്ങൾ പരിസരവാസികൾക്ക് കാൻസർ സാധ്യതയ്ക്ക് കാരണമാകുമെന്ന് സമ്മതിച്ച് സർക്കാർ

2024 ൽ നടത്തിയ ഒരു പഠനത്തിൽ പഞ്ചാബിലെ നദീതീരങ്ങൾക്കു സമീപം താമസിക്കുന്നവരിൽ കാൻസർ സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് സർക്കാരിനെ അറിയിച്ചു.

ലെഡ്, ഇരുമ്പ്, അലുമിനിയം തുടങ്ങിയ ഘനലോഹങ്ങളുടെ അളവ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുവദനീയമായ പരിധി കവിഞ്ഞെന്ന് പഞ്ചാബി സർവകലാശാലയിലെയും പട്യാലയിലെ ഥാപ്പർ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. പഞ്ചാബിലെ ഘഗ്ഗർ നദിയിലെ മലിനജല പ്രവാഹങ്ങൾ ഗവേഷകർ വിശകലനം ചെയ്തപ്പോൾ, വൻതോതിലുള്ള ഘനലോഹ മലിനീകരണത്തെക്കുറിച്ച് ഫലങ്ങൾ ലഭിച്ചു. ഉപരിതലജലത്തിലെ ഘനലോഹ മലിനീകരണം, ഭൂഗർഭജലത്തിന്റെ ഗുണനിലവാരം കുറയുന്നതിനു കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് കുടിവെള്ളത്തിന് കൂടുതൽ ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ഘനലോഹങ്ങളുടെ പ്രധാന ഉറവിടം മലിനജല പ്രവാഹങ്ങളിൽനിന്ന് നദികളിലേക്ക് സംസ്കരിക്കാത്ത പുറന്തള്ളലാണെന്നും അവർ കണ്ടെത്തി.

2017 ഒക്ടോബറിനും 2018 ജൂലൈയ്ക്കും ഇടയിൽ പല സീസണുകളിൽനിന്നും ശേഖരിച്ച സാമ്പിളുകളിൽനിന്നും ലെഡ്, കാഡ്മിയം, ഇരുമ്പ്, അലുമിനിയം, നിക്കൽ എന്നിവയുൾപ്പെടെയുള്ള ലോഹങ്ങളുടെ സാന്ദ്രത അവർ നിർണ്ണയിച്ചിട്ടുണ്ട്. ഇതിൽ ലോകാരോഗ്യ സംഘടന കാഡ്മിയം, നിക്കൽ, ലെഡ് എന്നിവ മനുഷ്യർക്ക് അർബുദമുണ്ടാക്കുന്നവയായി കണ്ടെത്തുകയായിരുന്നു. ജനങ്ങൾ ഘനലോഹങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് നദീജലം നേരിട്ട് ഉപയോഗിക്കുന്നതിലൂടെയാണെന്നും പഠനത്തിൽ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News