Tuesday, November 26, 2024

വരുന്നു സേവന നിരക്ക് വര്‍ധന; വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം

നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ കൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഫീസുകള്‍ പരിഷ്‌ക്കരിക്കുന്നതിനും നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനുമുളള നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഈമാസം 26ന് മുന്‍പ് ശുപാര്‍ശ തയാറാക്കി ഉത്തരവ് പുറപ്പെടുവിക്കാനാണ് തിരുമാനം. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് നിരക്ക് വര്‍ധനവ് വരുത്തില്ല. വിദ്യാര്‍ത്ഥികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമാകില്ല.

സര്‍ക്കാരിന്റെ മുന്‍ഗണന മാറുന്നതിന്റെ ഭാഗമായി പണം കണ്ടെത്തുന്നതിനായി വകുപ്പുകളുടെ പദ്ധതിവിഹിതം പുനഃക്രമീകരിക്കാനും തീരുമാനമുണ്ട്. തുടരുന്ന പദ്ധതികളാണെങ്കിലും പ്രൊജക്ടിന്റെ അനിവാര്യത പരിശോധിക്കാനാണ് തീരുമാനം. മില്‍മ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

 

Latest News