Monday, November 25, 2024

മുഖ്യമന്ത്രി ഗുണ്ടകളേയും അക്രമികളേയും പ്രോത്സാഹിപ്പിക്കുന്നു; ഗവര്‍ണര്‍

ഗവര്‍ണറെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്നയാള്‍ എന്നില്‍ നിന്ന് ഒരു പ്രതികരണവും അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി ആക്രമണത്തിന് ആഹ്വാനം നല്‍കുന്നയാളാണെന്നും ഗുണ്ടകളെയും അക്രമികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തന്റെ കാര്‍ ആക്രമിക്കാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്തവരോട് മറുപടി പറയാനില്ല. ആരാണ് അവര്‍. അവരെ അയച്ചത് അദ്ദേഹമാണോ അതോ മറ്റാരെങ്കിലുമാണോ.

അങ്ങനെയുള്ള ഒരാളുമായി താന്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങള്‍ക്ക് കൊടുത്തിട്ടുള്ള സാമ്പത്തിക ഉറപ്പുകള്‍ പാലിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

 

Latest News