Monday, November 25, 2024

പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യൂമെന്ററിക്ക് നിരോധനം

പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന ബി ബി സി ഡോക്യൂമെന്ററിക്ക് നിരോധനം. 2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി ബി സിയുടെ ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനും യുട്യൂബിനും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ട്വീറ്റുകളും യൂട്യൂബ് വിഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം.

ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട 50ലധികം ട്വീറ്റുകള്‍ നീക്കം ചെയ്യാനും വാര്‍ത്താവിനിമയ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൗരാവാകാശ പ്രവര്‍ത്തകര്‍ അടക്കം ഡോക്യുമെന്ററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ബിബിസി ഡോക്യുമെന്ററിക്ക് എതിരെ പ്രതിഷേധവുമായി മുന്‍ ജഡ്ജിമാരുള്‍പ്പെടെ 302 പ്രമുഖര്‍ രംഗത്തെത്തി.

കൊളോണിയല്‍ മനോനിലയില്‍ നിന്നും പിറവി എടുത്തതാണ് ഡോക്യുമെന്ററിയെന്നും ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും ജുഡിഷ്യറിയെയും പാര്‍ലമെന്റിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതന്നും ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ഡോക്യുമെന്ററി തടയാനുള്ള കേന്ദ്ര തീരുമാനം.

വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹ്യദ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്നതടക്കമുള്ള കണ്ടെത്തലുകളാണ് ഡോക്യുമെന്ററിയിലുള്ളത്.

 

Latest News