സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമ പിന്‍വലിക്കാന്‍ അധികാരം നല്‍കുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കി. രാജ്യത്ത് മൊത്തമായോ, ഭാഗികമായോ ചിത്രത്തിന്‍ന്റെ അംഗീകാരം പിൻവലിക്കാനുള്ള ബില്ലാണ് പാസ്സാക്കിയത്. സിനിമ ഫോണില്‍ പകർത്തി പ്രദർശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.
2023-ലെ സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബില്ലിന് രാജ്യസഭ വ്യാഴാഴ്ചയാണ് അംഗീകാരം നൽകിയത്. 1952-ലെ സിനിമാട്ടോഗ്രാഫ് നിയമത്തിൽ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ല് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂറാണ് സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പാർലമെന്റിന്റെ ഉപരിസഭയിൽ രണ്ടുമണിക്കൂറിലധികം നീണ്ട ചർച്ചയ്ക്കുശേഷം ബിൽ പാസ്സാക്കുകയായിരുന്നു. ബിൽ രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസ്സാക്കിയത്.
ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയും രാജ്യത്ത് മൊത്തമായോ, ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം പുതിയ ബില്ല് സർക്കാരിനു നല്‍കുന്നു. പഴയ ബില്ലിലും ഈ നിർദേശമുണ്ടായിരുന്നെങ്കിലും 1990-ലെ ഒരു കേസ് പരിഗണിച്ച സുപ്രീം കോടതി ഈ അധികാരം ഉപയോഗിക്കാൻ പാടില്ലെന്ന് കേന്ദ്രസർക്കാരിനോടു നിർദേശിച്ചിരുന്നു. കൂടാതെ, സിനിമ പകർത്തിപ്രദർശിപ്പിച്ചാൽ മൂന്നുവർഷം വരെ തടവും നിർമ്മാണച്ചെലവിന്റെ 5% പിഴയും ചുമത്താൻ ബില്ലില്‍ കേന്ദ്രസർക്കാർ നിര്‍ദേശിച്ചിട്ടുണ്ട്. യുഎ കാറ്റഗറിയിൽ ഏഴു വയസ്സ് കഴിഞ്ഞവർക്കും പതിമൂന്നു വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും പതിനാറ് പിന്നിട്ടവർക്കും കാണാനുള്ള സർട്ടിഫിക്കറ്റുകളും ഇനിമുതൽ ഉണ്ടാകും.