Sunday, November 24, 2024

ഗൂഗിള്‍ ക്രോം, എഡ്ജ് ബ്രൗസറുകളില്‍ സുരക്ഷാപ്രശ്നങ്ങള്‍: മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം

ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍). ഉപഭോക്താവിന്റെ കംപ്യൂട്ടറിലേക്ക് കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കുന്ന പ്രശ്നങ്ങളാണിവയെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

സിഐവിഎന്‍ 2023 0361 വള്‍നറബിലിറ്റി നോട്ടിലാണ് ഗൂഗിള്‍ ക്രോമിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സിഐവിഎന്‍ 20230362 ലാണ് എഡ്ജ് ബ്രൗസറുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്. അടിയന്തിരമായി സുരക്ഷാ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സേര്‍ട്ട് ഇന്‍ നിര്‍ദേശിക്കുന്നത്.

ഗൂഗിള്‍ ക്രോമിന്റെ വി120.0.6099.62 ലിനക്സ്, മാക്ക് വേര്‍ഷനുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും 120.0.6099.62/.63 വിന്‍ഡോസ് പതിപ്പുകള്‍ക്ക് മുമ്പുള്ളവ ഉപയോഗിക്കുന്നവരും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജിന്റെ 120.0.2210.61 വേര്‍ഷന് മുമ്പുള്ളവ ഉപയോഗിക്കുന്നവരും ഭീഷണി നേരിടുന്നു.

കഴിഞ്ഞ ദിവസമാണ് സാംസങ്ങ് ഫോണിന്റെ ആന്‍ഡ്രോയിഡ് പതിപ്പുകളായ 12,13,14 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് വലിയ സുരക്ഷാപ്രശ്നങ്ങള്‍ നേരിടുന്നു എന്ന മുന്നറിയിപ്പ് CERT നല്‍കിയത്. പലതരത്തിലുള്ള സാധ്യതകളാണ് ഹാക്കര്‍മാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉപയോഗിക്കുന്നത്. ഏആര്‍ ഇമോജി പോലുള്ള ആപ്ലിക്കേഷനുകള്‍ ഇതിന്റെ ഭാഗമായി ഉപയോഗിക്കപ്പെടുന്നു.

 

Latest News