അവയവദാനത്തിന്റെ മഹത്വം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവയവദാനത്തിന്റെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. പാഠ്യപദ്ധതിയുടെ കരട് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു വരികയാണ്.
അവയവദാനത്തെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാനാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. അവയവദാനം, ടിഷ്യുദാനം, മസ്തിഷ്‌ക മരണം തുടങ്ങിയ ആശയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൂടാതെ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കണ ക്ലാസും ഉണ്ടാകും. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ‘വണ്‍ നേഷന്‍ വണ്‍ ഓര്‍ഗന്‍ അലോകേഷന്‍’ എന്ന നയത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ്. അടുത്തിടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലും മാനദണ്ഡത്തിലും മാറ്റം വരുത്തുന്നതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങളുമായി യോഗം ചേര്‍ന്നിരുന്നു.