Friday, February 7, 2025

ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾക്ക് ക്രമാനുഗതമായി വിള്ളൽ കൂടുന്നുവെന്ന് പഠനം

ലോകത്തിലെ രണ്ടാമത്തെ വലിയ ഹിമപാളിയായ ഗ്രീൻലാൻഡ് മഞ്ഞുപാളികൾക്ക്, കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതികരണമായി മുമ്പെന്നത്തേക്കാളും വേഗത്തിൽ വിള്ളൽ വീഴുന്നതായി പഠനത്തിൽ കണ്ടെത്തി. 2016 നും 2021 നുമിടയിൽ മഞ്ഞുപാളിയുടെ ഉപരിതലത്തിലെ വിള്ളലുകളുടെ പരിണാമം വിലയിരുത്താൻ ഗവേഷകർ ഉയർന്ന റെസല്യൂഷനുള്ള വാണിജ്യ ഉപഗ്രഹചിത്രങ്ങളിൽ നിന്നുള്ള 8000 ത്രിമാന ഉപരിതല ഭൂപടങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മഞ്ഞുപാളികളുടെ വിള്ളൽ, വലിപ്പത്തിലും ആഴത്തിലും ഗണ്യമായി വർധിച്ചതായും മുമ്പ് കണ്ടെത്തിയതിനെക്കാൾ വേഗത്തിലാണെന്നും അവർ കണ്ടെത്തി.

1992 മുതൽ ഗ്രീൻലാൻഡിൽ ഏകദേശം 14 മില്ലിമീറ്റർ സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമായിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ചൂടുള്ള കാലാവസ്ഥയ്ക്ക് പ്രതികരണമായി ഐസ് ഉരുകുന്നത് വർധിച്ചതും സമുദ്രത്തിലെ താപനില ഉയരുന്നതിനനുസരിച്ച് സമുദ്രത്തിലെ ഐസ് ഒഴുക്ക് വർധിച്ചതുമാണ് ഇതിനു കാരണം. ഇവ രണ്ടും കാലാവസ്ഥാ വ്യതിയാനത്താൽ സംഭവിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News