റഷ്യയെ ചെറുക്കാന്‍ യുക്രൈന്് കൂടുതല്‍ യുദ്ധോപകരണങ്ങള്‍ നല്‍കുമെന്ന് നാറ്റോ. നാറ്റോയുടെ ദ്വിദിന യോഗത്തില്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയുടെ അംഗത്വ അപേക്ഷകള്‍ക്കൊപ്പം യുക്രൈന്‍ സ്ഥിതിഗതികളും ചര്‍ച്ചയായി.
ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ തുടര്‍ന്നും യുക്രൈന് ലഭ്യമാക്കാന്‍ സഖ്യരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.
സ്വീഡനും ഫിന്‍ലാന്‍ഡും നാറ്റോയുടെ ഭാഗമാകുന്നതിനെ അനുകൂലിച്ച് ഏഴ് അംഗരാജ്യങ്ങള്‍ രംഗത്തെത്തി. ഡച്ച്, ഡാനിഷ്, ബല്‍ജിയം, പോളണ്ട്, പോര്‍ച്ചുഗല്‍, ലാറ്റ്വിയ പ്രധാനമന്ത്രിമാരും റുമേനിയ പ്രസിഡന്റുമാണ് പിന്തുണ പരസ്യമാക്കിയത്.