പാകിസ്താനില്‍ നിന്നുളള തീവ്രവാദ ചിന്താഗതിക്കാരുടെ കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പുമായി ഇസ്രായേല്‍. ഇറ്റലിയിലെ ജനോവയില്‍ നിന്നും 12 പേരെ പോലീസും സുരക്ഷാസേനയും പിടി കൂടിയ സാഹചര്യത്തിലാണ് യൂറോപ്പിന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയത്. പിടിയിലായവര്‍ തീവ്രവാദബന്ധം ഉള്ളവരാണെന്നും പാക് തീവ്രവാദ സംഘടനയായ ഗാബര്‍ സംഘവുമായി ബന്ധമുള്ളവരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
2021 ലെ കണക്കുകള്‍ പ്രകാരം ഇറ്റലിയില്‍ 2,00,000 പാകിസ്താന്‍ പൗരന്‍മാരുണ്ടെന്നാണ് ഇറ്റലി സ്ഥാനപതി ആന്‍ഡ്രിയാസ് ഫെറാറെസിന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 1,40,000 പേര്‍ക്ക് മാത്രമാണ് രേഖകള്‍ ഉള്ളത്. മറ്റുള്ളവര്‍ അനധികൃത കുടിയേറ്റം നടത്തിയവരാണ്. യൂറോപ്യന്‍ പാസ്പോര്‍ട്ടുള്ള പാകിസ്താനികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് വിസ ഇല്ലാതെ ഇസ്രായേലില്‍ അടക്കം യാത്ര ചെയ്യാമെന്ന ഇളവ് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. തീവ്രവാദ സംഘടനകളുടെ ശൃംഖലയുടെ വളര്‍ച്ചയ്ക്കും ഈ യാത്രാ ഇളവ് കാരണമാകുമെന്നും സ്ഥാനപതി വ്യക്തമാക്കുന്നു.
പാകിസ്താന്‍ തീവ്രവാദം യൂറോപ്പില്‍ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കൃത്യസമയത്ത് തടഞ്ഞാല്‍ മാത്രമേ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്നും ഇസ്രായേല്‍ മാദ്ധ്യമമായ ടൈംസ് ഓഫ് ഇസ്രായേല്‍ വ്യക്തമാക്കി.