കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ രാജ്യത്തു നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് പോകുന്നവരുടെ പ്രായപരിധി നിശ്ചയിച്ചു. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഈ വര്‍ഷം ഹജ്ജിന് അപേക്ഷിക്കാന്‍ സാധിക്കുകയൊളളു.
ഇതിനകം അപേക്ഷിച്ച 12 വയസ്സ് വരെയുള്ളവരുടെ അപേക്ഷ നിരസിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സൗദി അറേബ്യയുടെ നിര്‍ദേശം അനുസരിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നടപടി.
കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശമെന്നും സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞതവണ 18നും 65നും ഇടയിലുള്ളവര്‍ക്ക് മാത്രമായിരുന്നു അനുമതി.