ഗാസയില്‍ ഒമ്പത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള യുഎസ് നിര്‍ദ്ദേശം ഹമാസ് അംഗീകരിച്ചു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇസ്രായേല്‍ ആദ്യം സ്ഥിരമായ വെടിനിര്‍ത്തലിന് പ്രതിജ്ഞാബദ്ധരാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ആരംഭിച്ച ഗാസ യുദ്ധം അവസാനിക്കുമെന്നും സന്ധി ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പാലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാസയില്‍ ഇതിനകം 38,000 ത്തിലധികം ആളുകള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസിന്റെ പിന്തുണയോടെ അറബ് മധ്യസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ ഇതുവരെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. പ്രശ്നപരിഹാരം ഉണ്ടാകാത്തതിന് ഇസ്രായേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്നു.
യുദ്ധം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍വാങ്ങുകയും ചെയ്യണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. അതേസമയം 2007 മുതല്‍ ഗാസ ഭരിക്കുന്ന ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധത്തില്‍ താല്‍ക്കാലിക വിരാമങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്നാണ് ഇസ്രായേല്‍ നിലപാട്.