Saturday, April 5, 2025

മരണങ്ങളിൽ 72 ശതമാനവും യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന പുരുഷന്മാരാണെന്നു സമ്മതിച്ച് ഹമാസ്

യുദ്ധത്തിൽ മരണമടഞ്ഞവരിൽ 70% സ്ത്രീകളും കുട്ടികളുമാണെന്ന് ഹമാസ് മുൻപ് അവകാശപ്പെട്ടിരുന്നു. എന്നാൽ 2025 മാർച്ചിലെ, ഹമാസിന്റെ കാഷ്വാലിറ്റി അപ്‌ഡേറ്റ് വിശകലനം ചെയ്തശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം യുദ്ധത്തിൽ കൊല്ലപ്പെട്ടതായി മുൻപ് ആരോപിച്ചിരുന്ന ആയിരക്കണക്കിനു പലസ്തീനികളുടെ പേരുകൾ ഹമാസ് രഹസ്യമായി നീക്കം ചെയ്തെന്നാണ് പറയപ്പെടുന്നത്. 13 മുതൽ 55 വയസ്സുവരെയുള്ള മരണങ്ങളിൽ ഏകദേശം 72% പുരുഷന്മാരാണെന്ന കാര്യമാണ് ഹമാസ് ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.

“അവരുടെ റിപ്പോർട്ടിംഗിൽ ധാരാളം പിശകുകൾ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു” എന്ന് റിപ്പോർട്ടിന്റെ രചയിതാവ് ആൻഡ്രൂ ഫോക്സ് പറഞ്ഞു. “2023 നവംബറിൽ അവരുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ തകരാറിലായി. അതിനാൽ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് അവർക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ, പട്ടികകൾ വിശ്വസനീയമല്ലാത്തതിനാൽ ലോകമാധ്യമങ്ങൾ അവയെ വിശ്വാസത്തിലെടുക്കരുത്. യാതൊരു തെളിവുമില്ലാതെയാണ് അവർ ആ പട്ടികയിലേക്ക് പേരുകൾ സ്വീകരിച്ചിരിക്കുന്നത്” – ആൻഡ്രൂ ഫോക്സ് വിശദീകരിച്ചു.

ഹമാസ് നടത്തുന്ന ഗാസ ആരോഗ്യമന്ത്രാലയമാണ് മരണസംഖ്യ PDF ആയി പുറത്തുവിടുന്നത്. യുദ്ധത്തിന്റെ തുടക്കം മുതൽ ഈ PDF ആണ് ഈ പ്രദേശത്തെ മരണസംഖ്യയുടെ ഉറവിടമായി അന്താരാഷ്ട്ര മാധ്യമങ്ങൾ കണക്കിലെടുക്കുന്നത്. ഇസ്രായേൽ നിരപരാധികളെ മനഃപൂർവം ലക്ഷ്യമിടുന്നതായി ചിത്രീകരിക്കുന്നതിനായി ഗാസ സംഘർഷത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ഹമാസ് പെരുപ്പിച്ചുകാണിച്ചിരിക്കാമെന്നാണ് ഡിസംബറിൽ ഹെൻറി ജാക്‌സൺ സൊസൈറ്റി പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News