പൂര്‍ണ്ണഗര്‍ഭിണിയായ ഇസ്രായേല്‍ യുവതിയെ ഹമാസ് ഭീകരര്‍ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി സന്നദ്ധപ്രവര്‍ത്തകര്‍. ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശേഖരിക്കുന്ന സംഘടനയിലെ സന്നദ്ധപ്രവര്‍ത്തകരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗര്‍ഭിണിയെ കൊന്ന് വയര്‍ കുത്തിത്തുറന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.
ഹമാസിന്റെ ഏറ്റുമുട്ടല്‍ ഏറ്റവും രൂക്ഷമായിരുന്ന ഇസ്രായേലിലെ പ്രധാന നഗരമാണ് കിബുത്സ്. ഇവിടെ മൃതദേഹങ്ങള്‍ ശേഖരിക്കാനെത്തിയപ്പോള്‍, പൊക്കിൾക്കൊടി വേർപെടാത്ത നിലയിൽ ശിശു മരിച്ചുകിടക്കുന്നതു കണ്ടതായി സന്നദ്ധപ്രവര്‍ത്തകനായ യോസി ലൻഡു മാധ്യമങ്ങളോടു പറഞ്ഞു. “കിബുത്സ് നഗരത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറ്റാനായി ആദ്യവീട്ടിൽ കയറിയപ്പോഴാണ് ഗർഭിണിയെ കൊലപ്പെടുത്തിയതായി കണ്ടത്. വയറുപിളർന്ന് പൊക്കിൾക്കൊടി വേർപെടാതെ കുഞ്ഞ് പുറത്ത് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു” – സന്നദ്ധപ്രവര്ത്തകന് വെളിപ്പെടുത്തി. നിരവധി കുട്ടികള്‍ കൊല്ലപ്പെടുകയും പല സ്ത്രീകളും പൈശാചികവും ക്രൂരവുമായ ബലാത്സംഗങ്ങള്‍ക്ക് ഇരകളായതായും മൃതദേഹങ്ങളില്‍ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പിഞ്ചുകുഞ്ഞുങ്ങളോട് ഹമാസ് ഭീകര്‍ കാട്ടിയ കൊടുംക്രൂരതയുടെ ഭീകരദൃശ്യങ്ങൾ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവച്ചതിനുപിന്നാലെയാണ് സന്നദ്ധപ്രവർത്തകനും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കടപ്പാട്: മനോരമ ന്യൂസ്