തെക്കന്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം ശനിയാഴ്ച അറിയിച്ചു. ഇതോടെ ഹമാസിനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 307 ആയി.
കോംബാറ്റ് എഞ്ചിനീയറിംഗ് കോര്‍പ്സിലെ ഡെപ്യൂട്ടി കമ്പനി കമാന്‍ഡറായ 23 കാരനായ ക്യാപ്റ്റന്‍ വാസിം മഹ്മൂദാണ് തങ്ങളുടെ സൈനികരില്‍ ഒരാളെന്ന് സൈന്യം തിരിച്ചറിഞ്ഞു. മറ്റുള്ളവരുടെ വിശദാംശങ്ങള്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രായേല്‍ സൈന്യം പറയുന്നതനുസരിച്ച്, രാത്രികാല പ്രവര്‍ത്തനത്തെത്തുടര്‍ന്ന് സൈനികര്‍ക്ക് വിശ്രമിക്കാനായി പിടിച്ചെടുത്ത കെട്ടിടങ്ങളിലേക്ക് പോകുമ്പോള്‍ ഒരു കവചിത കോംബാറ്റ് എഞ്ചിനീയറിംഗ് വെഹിക്കിളിനുള്ളില് (സിഇവി) സൈനികരെല്ലാം കൊല്ലപ്പെട്ടു. വാഹനവ്യൂഹം മുന്നേറുന്നതിനിടെ വലിയ സ്ഫോടനം ഉണ്ടായതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.