Tuesday, November 26, 2024

സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നത് ഹമാസ്: ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നത് ഹമാസ് ആണെന്ന ആരോപണവുമായി ബെഞ്ചമിൻ നെതന്യാഹു. ഗാസയില്‍ വർധിച്ചുവരുന്ന മരണസംഖ്യയിൽ ആശങ്ക പ്രകടിപ്പിക്കുകയും ഇസ്രയേൽ സർക്കാരിനോട് സംയമനം പാലിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിത്.

“ബോധപൂർവം സാധാരണക്കാരെ ലക്ഷ്യംവയ്ക്കുന്നത് ഇസ്രയേലല്ല; ഹമാസാണ്. അവർ സാധാരണക്കാരെ ശിരച്ഛേദം ചെയ്യുകയും ചുട്ടുകൊല്ലുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്നു” – നെതന്യാഹു കുറിച്ചു. ഗാസയിലെ സാധാരണക്കാർക്ക് ഇസ്രായേൽ, മാനുഷികപരിഗണനയും സുരക്ഷിതമേഖലകളും നൽകുന്നുണ്ടെന്നും ഹമാസ് അവരെ തോക്കിൻമുനയിൽ നിർത്തുന്നത് തടയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിന്റെ ക്രൂരതയെ പരാജയപ്പെടുത്താൻ ലോകരാജ്യങ്ങള്‍ ഇസ്രായേലിനെ പിന്തുണയ്ക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

Latest News