ഹമാസിന്റെ സ്ഥാപക ദിനത്തില്‍ ജന്മദിന സന്ദേശവുമായി ഇസ്രായേല്‍. ‘ഇത് അവസാനത്തെ ജന്മദിനമാവട്ടെ’ എന്നാണ് ഇസ്രയേലിന്റെ പ്രതികരണം.
’36 വര്‍ഷം മുന്‍പ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ’- എന്നാണ് ഔദ്യോഗിക എക്‌സ് അക്കൌണ്ടിലെ പ്രതികരണം. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. മെഴുകുതിരികള്‍ക്ക് പകരം കേക്കില്‍ റോക്കറ്റാണ് വച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം മൂന്ന് മാസത്തിനിപ്പുറവും തുടരുകയാണ്. 1200 ഇസ്രയേലുകാരും 18,500 പലസ്തീനികളും ഇതുവരെ കൊല്ലപ്പെട്ടു. ഹമാസ് ഭീകരരെ പൂര്‍ണ്ണമായും പിടികൂടുന്നതിന്റെ ഭാഗമായി പുതിയ രീതികള്‍ സ്വീകരിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഹമാസിന്റെ തുരങ്ക ശൃംഗലകളിലേക്ക് ഇസ്രായേല്‍ സൈന്യം കടല്‍വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ പ്രക്രിയയ്ക്ക് ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് നിഗമനം.