പശ്ചിമേഷ്യൻ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗാസയുടെ നിയന്ത്രണം ഹമാസ് ഭീകരർക്ക് നഷ്ടമായതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം. ഭീകരര്‍ ഗാസയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയാണെന്നും, സാധാരണക്കാരായ ആളുകള്‍ ഹമാസിന്റെ താവളങ്ങള്‍ കയ്യടക്കിയെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് യാലൻ്റാണ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
‘നിലവിൽ, വടക്കൻ ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടിരിക്കുകയാണ്. അവർക്ക് അവിടെ ഒളിക്കാൻ ഇടമില്ല. ‘സിൻവാർ മുതൽ അവസാനത്തെ ഭീകരൻ വരെ: ഹമാസുകളെല്ലാം മരിച്ചവരാണ്.’ എന്നായിരുന്നു ഇസ്രയേലിൻ്റെ പ്രസ്താവന.
അതേസമയം നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഗാസ ഭാഗികമായി ഇസ്രായേലിന്റെ നിയന്ത്രണത്തിലായെന്ന് പാലസ്തീൻ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൂർണ്ണമായും നഗരത്തിൻ്റെ നിയന്ത്രണം ഹമാസിന് നഷ്ടമായതായി ഇസ്രയേലും അവകാശവാദം ഉയർത്തിയത്.