പലസ്തീൻ അനുകൂല ഭീകര സംഘടനയായ ഹമാസിന്റെ ഒളിത്താവളങ്ങൾ അവശിഷ്‌ടങ്ങളാക്കി മാറ്റുമെന്ന് മുന്നറിയിപ്പ്. ഇസ്രായേൽ സേനയുടെ ശക്തമായ തിരിച്ചടിയെ കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മുന്നറിയിപ്പ് നൽകിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗാസ നിവാസികളോട് ഒഴിഞ്ഞുപോകാനും അദ്ദേഹം ആവശ്യപ്പെട്ടു.
“ആ നഗരത്തിൽ ഹമാസ് വിന്യസിച്ചിരിക്കുന്നതും, ഒളിച്ചിരുന്നു പ്രവർത്തിക്കുന്നതുമായ എല്ലാ ഇടങ്ങളും ഞങ്ങൾ വെറും അവശിഷ്‌ടങ്ങളാക്കി മാറ്റും. ഗാസ നിവാസികളോട് ഞാൻ പറയുന്നു: ഇപ്പോൾ പോകൂ, കാരണം ഞങ്ങൾ എല്ലായിടത്തും ശക്തമായി തന്നെ പ്രവർത്തിക്കും” അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.
” ഹമാസ് ഞങ്ങളെ എല്ലാവരെയും കൊല്ലാൻ ആഗ്രഹിക്കുന്നു. അമ്മമാരെയും കുട്ടികളെയും അവരുടെ വീടുകളിൽ, കിടക്കയിൽ വെച്ച് കൊലപ്പെടുത്തുന്ന ശത്രുക്കളാണവർ. പ്രായമായവരെയും കുട്ടികളെയും കൗമാരപ്രായക്കാരായ പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന ശത്രു,” അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.