പ്രസവത്തിനായി ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് കാറിൽ സഞ്ചരിച്ച ടെസീല ഗെസ് എന്ന യുവതിയെ കൊലപ്പെടുത്തിയ ഭീകരൻ, നാൽ സമാരയെ തിരിച്ചറിഞ്ഞതായി ഐ ഡി എഫ്. ആക്രമണവുമായി ബന്ധമുള്ള നിരവധി പ്രതികളെ ഐ ഡി എഫ് കണ്ടെത്തി അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ടെസീല ഗെസിനെ കൊലപ്പെടുത്തിയ തീവ്രവാദിയായ സമാര, ഒരുകൂട്ടം സൈനികരുടെനേരെ കൈയിൽ ആയുധങ്ങളടങ്ങിയ ബാഗുമായി ആക്രമണമനോഭാവത്തോടെ ഓടിയടുക്കുകയായിരുന്നു എന്ന് ഐ ഡി എഫ് പറയുന്നു.
സൈനികരെ ആക്രമിക്കാനെത്തിയ തീവ്രവാദിയെ ഐ ഡി എഫ് സൈനികർ പിന്നീട് തിരിച്ചറിഞ്ഞു. ഹമാസുമായുള്ള പ്രവർത്തനങ്ങൾക്കുമുമ്പ് ജയിലിലടയ്ക്കപ്പെട്ടിരുന്ന സമര തന്നെയാണ് ഗെസിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് സൈനികർ മനസ്സിലാക്കി. ഇയാൾ കൈവശം വച്ചിരുന്ന ബാഗിൽനിന്നും ഒരു M16 റൈഫിളും മറ്റ് നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സമാര അംഗമായിരുന്ന ഭീകരസെല്ലിലെ നിരവധി അംഗങ്ങളെ ഐ ഡി എഫ് അറസ്റ്റ് ചെയ്തു; അതിൽ സംഘത്തലവനും ഉൾപ്പെടുന്നുണ്ട്.
വെസ്റ്റ് ബാങ്കിലെ ബിന്യാമിൻ മേഖലയിലെ പെഡുവൽ ജംഗ്ഷനുസമീപം റൂട്ട് 446 ൽ നടന്ന വെടിവയ്പ്പിലാണ് ഭർത്താവിനൊപ്പം സഞ്ചരിച്ച ഗെസിന് വെടിയേൽക്കുന്നത്. പ്രസവത്തിനായി ഭർത്താവ് അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. എന്നാൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഗെസിനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി കുഞ്ഞിനെ രക്ഷപെടുത്തിയെങ്കിലും അവർ മരണപ്പെടുകയായിരുന്നു.