ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്താൻ അഞ്ചു വർഷത്തെ വെടിനിർത്തലിനു പകരമായി, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ്. “അഞ്ചു വർഷത്തെ ശത്രുത അവസാനിപ്പിക്കുന്നതിനായി ഹമാസ് ഒറ്റത്തവണ തടവുകാരെ കൈമാറാൻ തയ്യാറാണ്” – സംഘടനയുടെ ഒരു പ്രതിനിധിസംഘം അഭിപ്രായപ്പെട്ടു.
ഒരു പ്രദേശം ഭരിക്കുന്ന അടുത്ത ഗ്രൂപ്പിന് തങ്ങളുടെ ആയുധങ്ങൾ കൈമാറാൻ ഹമാസ് സന്നദ്ധമാണെന്ന് മൂന്ന് ഹമാസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ, ഭീകരഗ്രൂപ്പിന്റെ മുഴുവൻ അംഗങ്ങളും ഈ നിലപാടിനെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവച്ചിട്ടില്ല. ഹമാസിന്റെ ചില മുതിർന്ന നേതൃത്വം നിരായുധീകരണത്തിനു തയ്യാറാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഗാസയിൽ ഇസ്രായേലുമായി വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു വെടിനിർത്തലിന് ഹമാസ് തയ്യാറാണെന്നും എന്നാൽ ആയുധം താഴെയിടാൻ തയ്യാറല്ലെന്നും ഭീകരസംഘടനയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, അന്തിമ കരാറിൽ മുഹമ്മദ് സിൻവാറിനെയും ഗാസ ബ്രിഗേഡ് കമാൻഡർ ഇസ്സുദ്-ദിൻ ഹദ്ദാദിനെയും ഗാസയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്ന് മൂന്ന് ഉദ്യോഗസ്ഥരും കൂട്ടിച്ചേർത്തു.
എന്നാൽ, ഹമാസ് ആയുധം താഴെ വയ്ക്കണമെന്ന ഇസ്രായേലിന്റെ പ്രധാന ആവശ്യം നോനോ തള്ളിക്കളഞ്ഞു. ഗാസയെ സൈനികവൽക്കരിക്കുന്നത് കാണാൻ ഇസ്രായേൽ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.