Friday, February 21, 2025

കുട്ടികളുൾപ്പെടെ ബന്ദികളാക്കിയ നാലുപേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച വിട്ടുനൽകുമെന്ന് ഹമാസ്

ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്യരായ നാലു ബന്ദികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച വിട്ടുനൽകുമെന്നറിയിച്ച് ഹമാസ്. അവരുടെ കൈവശമുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ ബന്ദികളും കുഞ്ഞുങ്ങളുമായ ഖിഫിറും ഏരിയൽ ബിബാസും ഇതിൽ ഉൾപ്പെടുന്നു. പ്രതീക്ഷിച്ചിരുന്ന മൂന്ന് ബന്ദികളെ വിട്ടയയ്ക്കുന്നതിനു പകരം, ശനിയാഴ്ച, ജീവനോടെയുള്ള മറ്റ് ആറ് ബന്ദികളെയാണ് സംഘം മോചിപ്പിക്കുകയെന്ന് ഗ്രൂപ്പിന്റെ ചർച്ചാസംഘത്തിന്റെ തലവൻ ഖലീൽ അൽ-ഹയ്യ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കെയ്‌റോയിൽ നടന്ന ചർച്ചകളിൽ കൊല്ലപ്പെട്ട നാല് ബന്ദികളെ വ്യാഴാഴ്ച കൈമാറുന്നതിനും ജീവനോടെയുള്ള ആറ് ബന്ദികളെ ശനിയാഴ്ച വിട്ടയയ്ക്കുന്നതിനുമായി ഒരു കരാറിലെത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. എലിയ കോഹൻ, ടാൽ ഷോഹാം, ഒമർ ഷെം ടോവ്, ഒമർ വെങ്കർട്ട്, ഹിഷാം അൽ-സയ്യിദ്, അവെര മെംഗിസ്റ്റു എന്നിവരാണ് ശനിയാഴ്ച മോചിപ്പിക്കപ്പെടുക.

2023 ഒക്ടോബറിൽ തട്ടിക്കൊണ്ടുപോകുമ്പോൾ യഥാക്രമം ഒമ്പതു മാസവും നാലുവയസ്സും മാത്രം പ്രായമുള്ള കുട്ടികൾ യഥാർഥത്തിൽ മരിച്ചു എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ഇന്നലെ ഹമാസ് നൽകിയത്. എന്നാൽ ഇവരുടെ മരണം ഇസ്രായേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഹമാസിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടുമില്ല.

2023 നവംബറിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഖിഫിറും ഏരിയൽ ബിബാസും അവരുടെ അമ്മയും കൊല്ലപ്പെട്ടുവെന്ന് ഹമാസ് അവകാശപ്പെട്ടിരുന്നു. കൂടാതെ, ബന്ദിയാക്കപ്പെട്ട അവരുടെ പിതാവ് യാർഡന്റെ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. പിന്നീട് ഫെബ്രുവരി ഒന്നിന് ഹമാസ് യാർഡൻ ബിബാസിനെ ജീവനോടെ വിട്ടയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News