ഗാസയിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന മൂന്നു ബന്ധികളെക്കൂടി ഇന്ന് മോചിപ്പിക്കും. മൂന്ന് പുരുഷന്മാരാണ് മോചിതരാകുക. എലി ഷറാബി, ഒഹാദ് ബെൻ അമി, ഓർ ലെവി എന്നിവരാണ് അവർ.
ജനുവരി 19 ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇതുവരെ 18 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. അതിനുപകരമായി ഇസ്രായേൽ 383 തടവുകാരെ മോചിപ്പിച്ചു. ഈ മൂന്നുപേർക്കു പകരമായി ശനിയാഴ്ച 183 പേരെക്കൂടി ഇസ്രായേൽ തിരിച്ചയയ്ക്കുമെന്ന് ഹമാസ് പറയുന്നു.
മൂന്നാഴ്ചയ്ക്കുള്ളിൽ വെടിനിർത്തലിന്റെ ആദ്യഘട്ടം അവസാനിക്കുമ്പോഴേക്കും ഏകദേശം 33 ബന്ദികളെയും 1900 തടവുകാരെയും മോചിപ്പിക്കും. 33 പേരിൽ എട്ടുപേർ മരിച്ചതായാണ് ഇസ്രായേൽ നൽകുന്ന വിവരം.