ഖത്തറില്‍ ഇന്ന് നടക്കാനിരിക്കുന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഹമാസ്. എന്നാല്‍ മധ്യസ്ഥരുമായി ഹമാസ് പിന്നീട് കൂടികാഴ്ച നടത്തിയേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, ചര്‍ച്ചകള്‍ മുന്‍നിശ്ചയപ്രകാരം മുന്നോട്ടുപോകുമെന്നും വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും സാധ്യമാണെന്നും യുഎസ് അറിയിച്ചു. വലിയൊരു യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചകളില്‍ അടിയന്തരമായി പുരോഗതി ആവശ്യമാണെന്നും യുഎസ് വ്യക്തമാക്കി.
അതേസമയം, ചര്‍ച്ചയില്‍ ഇസ്രായേല്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഡേവിഡ് മെന്‍സര്‍ അറിയിച്ചു. സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും ചര്‍ച്ചകളില്‍ യുഎസിനെ പ്രതിനിധീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി അറിയിച്ചു.
ഹമാസ് നേതാവ് യഹ്യ സിന്‍വറാണ് സമാധാന ചര്‍ച്ചകള്‍ക്കു പ്രധാന തടസമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആരോപിച്ചു.