2024-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ്ങിന്. ‘ചരിത്രപരമായ ആഘാതത്തെക്കുറിച്ചുള്ള കാവ്യഗദ്യ’ത്തിനാണ് പുരസ്കാരം. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന അവരുടെ തീവ്രമായ കാവ്യാത്മകഗദ്യത്തിനു ലഭിച്ച അംഗീകാരമാണിത്.
1993-ൽ ‘സാഹിത്യവും സമൂഹവും’ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച കവിതകളിലൂടെയാണ് കാങ്ങ് തന്റെ സാഹിത്യജീവിതം ആരംഭിച്ചത്. അവരുടെ ഗദ്യ അരങ്ങേറ്റം, 1995-ൽ ചെറുകഥാസമാഹാരമായ ‘ലവ് ഓഫ് യോസു’ എന്നപേരിൽ നോവലുകളും അധിക ചെറുകഥകളും ഉൾപ്പെടെ നിരവധി ഗദ്യകൃതികളിലേക്കു നയിച്ചു.
1970-ൽ ദക്ഷിണ കൊറിയയിലെ ഗ്വാങ്‌ജുവിൽ ജനിച്ച കാങ്ങ് ഒരു സാഹിത്യകുടുംബത്തിലെ അംഗമാണ്. കാങ്ങിന്റെ പിതാവ് ആദരണീയനായ നോവലിസ്റ്റാണ്. എഴുത്തിനൊപ്പം, കലയ്ക്കും സംഗീതത്തിനുംവേണ്ടി അവർ സ്വയം സമർപ്പിച്ചു. ഇതൊക്കെയും അവരുടെ സാഹിത്യരചനകളിലുടനീളം പ്രതിധ്വനിച്ചു.