ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റുകളെ അയക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി. 634 അത്‌ലറ്റുകളടങ്ങിയ റെക്കോഡ് സംഘത്തെയാണ് ഈ വര്‍ഷം ഇന്ത്യ അയക്കുന്നത്. സെപ്റ്റംബര്‍ 23-നാണ് ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ്.
ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിന് പങ്കെടുക്കാന്‍ 850 കായികതാരങ്ങളെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കായിക മന്ത്രാലയത്തിനു നിര്‍ദ്ദേശിച്ചത്. ഇതില്‍ നിന്നും 634 അത്‌ലറ്റുകളെ ഗെയിംസില്‍ പങ്കെടുക്കാന്‍ മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ ഗെയിംസിന് അയക്കുന്ന അത്ലറ്റുകളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 572 പേരടങ്ങുന്ന സംഘത്തെ ആയിരുന്നു ഇന്ത്യ അയച്ചത്.
34 പുരുഷ താരങ്ങളും 31 വനിതാ താരങ്ങളുമടക്കം 65 അത്‌ലറ്റുകളാണ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ മത്സരിക്കുന്നത്. 22 വീതം പുരുഷ-വനിതാ താരങ്ങളടക്കം 44 ഫുട്‌ബോള്‍ താരങ്ങളേയും ഹോക്കിയില്‍ 18 വീതം പുരുഷ-വനിതാ താരങ്ങളടക്കം 36 പേരേയും ഇന്ത്യ അയക്കും. 15 വീതമാണ് ക്രിക്കറ്റ് താരങ്ങളുടെ സംഘം. പുരുഷ-വനിതാ ടീമുകള്‍ മത്സരിക്കുന്നുണ്ട്. 30 പേരടങ്ങളുന്നതാണ് ഷൂട്ടിങ് സംഘം. സെയ്‌ലിങ്ങില്‍ 33 പേരടങ്ങുന്ന സംഘമാണ് മത്സരിക്കുക.