Monday, November 25, 2024

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുറത്തിറക്കിയത്. ഭഷ്യ വിഷബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി പച്ചമുട്ട ചേര്‍ത്ത മയോണൈസുകള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. പാഴ്സല്‍ ഭക്ഷണങ്ങളില്‍ സമയം രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാന വ്യാപകമായി രഹസ്യ പരിശോധനകള്‍ തുടരുന്നതോടൊപ്പം സംസ്ഥാന തല ടാസ്ക് ഫോഴ്സ് രൂപികരിക്കാനും നിര്‍ദേശമുണ്ട്.

ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിളമ്പുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും ഹോട്ടല്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരീശീലനം നല്‍കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ലൈസന്‍സ് ഇല്ലാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest News