Thursday, May 15, 2025

വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കടുത്ത വേനലിന്റെ പിടിയിലാണ്.

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമാകുകയും കൂടുതല്‍ ദിവസങ്ങളില്‍ അനുഭവപ്പെടുകയും ചെയ്യുകയെന്നാണ് കാലാവസ്ഥാ കേന്ദ്രം കണക്കുകൂട്ടുന്നത്.

 

Latest News