സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. തുടര്‍ച്ചയായി നാലാം ദിവസവും കോട്ടയത്താണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്തെ ചൂട്.
സാധാരണയെക്കാള്‍ 3.2 °c കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂര്‍ 37.5 ഡിഗ്രി സെല്‍ഷ്യസും വെള്ളാനിക്കര 37.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നല്‍കിയിരിക്കുന്ന വേനല്‍ കാല ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത 4 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.