Monday, November 25, 2024

കഴിഞ്ഞത് ഏറ്റവും ചൂടേറിയ ഫെബ്രുവരി; മാര്‍ച്ച് മേയ് മാസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മാര്‍ച്ച്, മേയ് മാസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയെന്ന് പ്രവചനം. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ താപനില വല്ലാതെ ഉയരില്ലെന്ന പ്രവചനവുമുണ്ട്.

കേരളത്തില്‍ സാധാരണ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്നതിലും കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സീസണില്‍ പൊതുവേ കേരളത്തില്‍ സാധാരണ നിലയിലുള്ള താപനിലയാവും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.

എന്നാല്‍ രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ഈ വേനലില്‍ ദിനംതോറും സാധാരണയെക്കാള്‍ താപനില രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച്, മേയ് മാസങ്ങളില്‍ ഉഷ്ണതരംഗ സംഭവങ്ങള്‍ അധികരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

1901 ല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ് ഇക്കഴിഞ്ഞതെന്നും ഇന്ത്യന്‍ മെറ്ററിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Latest News