അഫ്ഗാനില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. മിന്നല്‍ പ്രളയത്തില്‍ 31 പേര്‍ മരിച്ചതായാണ് വിവരം. നൂറിലേറെപ്പേരെ കാണ്മാനില്ലെന്നാണ് റിപ്പോര്‍ട്ട്. പര്‍വാന്‍ പ്രവിശ്യയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. മരണപ്പെട്ടവരില്‍ ഒരു കുട്ടിയും സ്ത്രീയുമുണ്ട്. 17 പേര്‍ക്ക് പരിക്കേറ്റെന്നും പ്രവിശ്യാ ഭരണകൂടം അറിയിച്ചു. വടക്കന്‍ മേഖലയിലാണ് പ്രളയക്കെടുതി രൂക്ഷമായിരിക്കുന്നത്.
അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തില്‍ പന്ത്രണ്ടിലേറെ വീടുകള്‍ ഒലിച്ചുപോയതാണ് മരണസംഖ്യ ഉയരാന്‍ കാരണം. പ്രളയം അ്ഫ്ഗാനിലെ 34 പ്രവിശ്യകളെ ബാധിക്കാനിടയുണ്ടെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ജൂലൈ മാസത്തിലെ കനത്ത മഴയില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ പകര്‍ച്ചവ്യാധിയും സാമ്പത്തിക തകര്‍ച്ചയും നേരിടുന്നതിനിടെയാണ് രണ്ടു മാസമായി വിവിധ മേഖലകളില്‍ മഴക്കെടുതി ജനങ്ങളെ വലയ്ക്കുന്നത്. മഴമൂലം പകര്‍ച്ചവ്യാധി രൂക്ഷമാണെന്നും കുട്ടികള്‍ ഭക്ഷണം ലഭിക്കാത്ത തിനാല്‍ പോഷകാഹാരക്കുറവ് അനുഭവിക്കുകയാണെന്നും സന്നദ്ധ സംഘടനകള്‍ അറിയിച്ചു.