ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ തങ്ങളുടെ കമാൻഡർ ഇബ്രാഹിം അഖീൽ ഉള്ളതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.
നേരത്തെ, ജൂലൈയിൽ തെക്കൻ ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഫുവാദ് ശുക്ർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തോടെ ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു ശക്തമായ പ്രഹരമാണ് ഹിസ്ബുള്ളയ്ക്ക് ഇസ്രായേൽ നൽകിയിരിക്കുന്നത്. ഹിസ്ബുള്ള അംഗങ്ങൾക്ക് തങ്ങളുടെ പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽനിന്നും കരകയറാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.