Thursday, March 6, 2025

അമ്മയില്‍നിന്നും കേട്ട നാഗസാക്കി എന്ന അഗ്നിപരീക്ഷയുടെ ഓര്‍മ്മകളിലൂടെ ഹിബാകുഷ മസാക്കോ വാഡ

2024 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവായ ഹിബാകുഷ മസാക്കോ വാഡയ്ക്ക് നാഗസാക്കിയിലെ അണുബോംബ് സ്‌ഫോടനം നടക്കുമ്പോള്‍ പ്രായം ഒരുവയസ്സും പത്തു മാസവുമാണ്. അതിനാല്‍തന്നെ അണുബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള വാഡയുടെ വിവരണങ്ങളെല്ലാം കുട്ടിക്കാലത്ത് അമ്മയില്‍നിന്നും കേട്ടുകേള്‍വിയുള്ളതും കടമെടുത്തതുമാണ്. ആ ചിന്ത വാഡയ്ക്ക് എപ്പോഴും ഒരു അപമാനമാണെന്ന തോന്നല്‍ ഉണ്ടാക്കുന്നുണ്ട്.

ആണവ നിര്‍വ്യാപന ഉടമ്പടിയുടെ അവലോകന സമ്മേളനങ്ങളും ആണവായുധ നിരോധന കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ആണവായുധങ്ങള്‍ നിര്‍ത്തലാക്കാനാണ് 81 കാരിയായ വാഡ ആവശ്യപ്പെടുന്നത്. നിഹോണ്‍ ഹിഡാന്‍ക്യോ പ്രതിനിധി എന്ന നിലയില്‍, ഈ മാസം മൂന്നിന് ന്യൂയോര്‍ക്കില്‍ നടന്ന ടി പി എന്‍ ഡബ്‌ള്യൂവിന്റെ മൂന്നാമത്തെ യോഗത്തിലും അവര്‍ പങ്കെടുത്തു. കഴിഞ്ഞ മാസം യോകോഹാമയില്‍ നടന്ന ഒരു മീറ്റിംഗില്‍ വാഡ പറഞ്ഞത് “എന്റെ അനുഭവങ്ങള്‍ എത്രപ്രാവശ്യം പറഞ്ഞാലും കേള്‍ക്കുന്നവര്‍ അതിന്റെ എണ്ണം കുറയ്ക്കും. അണുബോംബ് വര്‍ഷിച്ചിട്ട് എൺപതാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും ഞാന്‍ എന്റെ അനുഭവങ്ങള്‍ തന്നെ പറയും.”

2011 ല്‍ വാഡയുടെ അമ്മ മരിക്കുന്നതിനുമുന്‍പു പറഞ്ഞ അനുഭവങ്ങളെല്ലാം 250 തോളം വരുന്ന കാണികള്‍ക്കുമുൻപില്‍ വാഡ പറഞ്ഞു. “അമ്മയില്‍നിന്നും കേട്ടതു മാത്രമേ എനിക്ക് പറയാനാകൂ” എന്ന് പറഞ്ഞുകൊണ്ടാണ് അവള്‍ അനുഭവങ്ങളുടെ തുടക്കം കുറിച്ചത്.

ഗ്രൗണ്ട് സീറോയില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു വാഡയുടെ വീട്. എങ്കിലും വാഡയുടെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ വീടിനു പിന്നിലായി അമ്മ ചികിത്സിച്ചിരുന്നു. പിന്നീട് വാഡ ഭാവിയില്‍ ഒരു ഇംഗ്ലീഷ് ഭാഷാ അധ്യാപികയായിത്തീര്‍ന്നു. ഭര്‍ത്താവിനൊപ്പം സ്ഥലം മാറി അമേരിക്കയില്‍ താമസിച്ചു. ടോക്കിയോയില്‍ അണുബോംബ് അതിജീവിച്ചവരുടെ സംഘടനയില്‍ വാഡ ചേരുന്നത് 40 വര്‍ഷം മുന്‍പാണ്. പിന്നീട് 2015 ല്‍ നിഹോണ്‍ ഹിഡാന്‍ക്യോയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറില്‍ ഒരാളായി മാറി.

അമ്മയില്‍നിന്നും കേട്ട കഥകളെല്ലാം എഴുതി വാഡ ഒരു പുസ്തമാക്കി. അത് അമ്മയ്ക്ക് വായിക്കാന്‍ കൊടുത്തു. എന്നാല്‍ ബുക്ക് വായിച്ച അമ്മ, യാഥാര്‍ഥ്യം വളരെ മോശമാണെന്നു പറഞ്ഞതായി വാഡ ഓര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News