തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്‌നത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മാലിന്യ വിഷയം പരിതാപകാരമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. കൊച്ചിയില്‍ അല്ല തിരുവനന്തപുരത്താണ് മാലിന്യം കെട്ടിക്കിടക്കുന്നത്. റെയില്‍വേ പരിസരത്തെ മാലിന്യം നീക്കം ചെയ്യണമെന്നും ,അതേസമയം തിരുവനന്തപുരം കോര്‍പറേഷനോ ഇറിഗേഷനോ പ്രവേശനം അനുവദിക്കുന്നില്ലായെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആമയിഴഞ്ചാന്‍ തോട് ശുചീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചുവെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം മാലിന്യ നീക്കം ചെയ്യുന്ന കാര്യത്തില്‍ കൊച്ചി കോര്‍പറേഷനെയും കോടതി വിമര്‍ശിച്ചിട്ടുണ്ട്.
എല്ലായിടങ്ങളിലും മാലിന്യ കൂമ്പാരമാണെന്നും എന്ത് കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല എന്നും ചോദിച്ചു.ആമയിഴഞ്ചാന്‍ തോടുമായി ബന്ധപ്പെട്ട് എന്ത് തുടര്‍ നടപടികളാണ് എടുത്തിരിക്കുന്നത് എന്നും ചോദ്യം ഉന്നയിച്ചിട്ടുണ്ട്. റോഡ്കളിലെ പല ഭാഗങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ് എന്നും ദിവസേനയുള്ള മാലിന്യ നീക്കം കൊച്ചി കോര്‍പറേഷനില്‍ നടക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി.
മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കണമെന്നും കോടതി. കൂടാതെ 35 ക്യാമെറകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചുകൊണ്ട് മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.