Monday, November 25, 2024

കുടുംബ-വൈവാഹിക കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ സ്വകാര്യ വിവരങ്ങളോ, കുടുംബ – വൈവാഹിക കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഹൈക്കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് വിധി പ്രഖ്യാപിച്ചത്.

സ്വകാര്യതയ്ക്കുള്ള അവകാശം വ്യക്തികൾക്കുണ്ട്. വ്യക്തി വിവരങ്ങൾ മറയ്ക്കണമെങ്കിൽ അതിനുള്ള അവകാശമുണ്ടെന്നിരിക്കെ തുറന്ന കോടതികളിൽ നടക്കുന്ന കേസുകളിൽ സ്വകാര്യത ലംഘിക്കപ്പെടും. അതിനാൽ കുടുംബ – വൈവാഹിക കേസുകളിലും മറ്റും സ്വകാര്യതയെ മാനിക്കാൻ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ല. കോടതി വ്യക്തമാക്കി.

കുടുംബ കോടതിയിലുള്ളതോ തുറന്ന കോടതികൾ അംഗീകരിക്കാത്തതായ കേസുകളിലെയോ കക്ഷികളുടെ വ്യക്തിഗത വിവരങ്ങൾ വൈബ്സൈറ്റിലോ മറ്റോ പ്രസിദ്ധീകരിക്കരുത്. അത്തരം വ്യവഹാരങ്ങളിൽ കക്ഷികൾ നിർബന്ധിക്കുകയാണെങ്കിൽ, വെബ്‌സൈറ്റിലെ കക്ഷികളുടെ വ്യക്തിഗത വിവരങ്ങൾ മറയ്ക്കേണ്ടതാണെന്നും കോടതി നിർദ്ദേശിച്ചു.

Latest News