Sunday, November 24, 2024

നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ട ആളെ തല അറുത്ത് കൊലപ്പെടുത്തി

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ട ആളെ രാജസ്ഥാനിലെ ഉദയ്പൂരിലെ കടയില്‍ കയറി വെട്ടിക്കൊന്നു. തുന്നല്‍ക്കാരനായ കനയ്യ ലാല്‍ എന്നയാളിനെയാണ്, കടയില്‍ ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാന്‍ മോഡലില്‍ കൊലപ്പെടുത്തിയത്. കൊലപാതകം പ്രതികള്‍ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റി. രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉദയ്പൂര്‍ എസ്പി അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

സമാധാനം പുലര്‍ത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. പ്രധാനമന്ത്രിയെ വധിക്കുമെന്നും കൊലയാളികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

 

Latest News