Wednesday, November 27, 2024

ബന്ദികളുടെ മോചനം: ഹമാസുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ ഇസ്രായേല്‍

ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ഇതിനായി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ ചര്‍ച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. വെടിനിര്‍ത്തിയാല്‍ 120 ബന്ദികളെയും മോചിപ്പിക്കാമെന്ന സൂചന ഹമാസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാനചര്‍ച്ച പുനരാരംഭിക്കുന്നത്.

മൊസാദിന്റെ മേധാവിയാണ് ഇസ്രായേല്‍ പ്രതിനിധിസംഘത്തെ നയിക്കുന്നത്. വെടിനിര്‍ത്തലിനായി നേരത്തേ നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയമായിരുന്നു. ബന്ദികളുടെ മോചനത്തിനായി ചര്‍ച്ചയ്ക്കു സന്നദ്ധമെങ്കിലും എല്ലാ ലക്ഷ്യവും നേടാതെ യുദ്ധം നിര്‍ത്തില്ലെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

 

Latest News