Thursday, April 3, 2025

ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തകര്‍ക്കായി സാഹിത്യരംഗത്തെ ഒരു ബലിയാടായി ഗബ്രിയേല്‍ സെവിന്‍ എന്ന എഴുത്തുകാരി

വീഡിയോ ഗെയിം ഡിസൈനര്‍മാരെക്കുറിച്ചുള്ള ഗബ്രിയേല്‍ സെവിന്റെ നോവല്‍ ‘Tomorrow and Tomorrow and Tomorrow’, രണ്ട് വര്‍ഷമായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നതാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ 21-ാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളില്‍ ഒന്നായി അടുത്തിടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി, ജൂത, കൊറിയന്‍ വംശജയായ സെവിന്‍, വാര്‍ത്തകളില്‍ നിറയുന്നത്, ഒരു ‘സയണിസ്റ്റ്’ എന്ന നിലയിലാണ്. സാഹിത്യ ലോകത്തെ പലസ്തീന്‍ അനുകൂല കോണുകളില്‍ നിന്നുള്ള ആരോപണമാണ് അത്. ഇക്കാരണത്താല്‍ അവളുടെ പുസ്തകങ്ങള്‍ക്ക് വിലക്കുമുണ്ട്.

ഇസ്രായേലിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളൊന്നും സെവിന്‍ പരസ്യമാക്കിയിട്ടില്ല. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഹമാസിന്റെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് ഭീകരര്‍ തെക്കന്‍ ഇസ്രായേലില്‍ അധിനിവേശം നടത്തിയതിനുശേഷമാണ് സെവിനു നേരെ സയണിസ്റ്റ് എന്ന പേരില്‍ ആക്രമണം തുടങ്ങിയത്.

46 കാരിയായ സെവിന്‍, തന്റെ കൊറിയന്‍ അമ്മയ്ക്കും ജൂത പിതാവിനുമൊപ്പം ഫ്‌ലോറിഡയിലാണ് വളര്‍ന്നത്. 2005-ല്‍ അവള്‍ തന്റെ ആദ്യ രണ്ട് നോവലുകള്‍ പ്രസിദ്ധീകരിച്ചു. ‘Tomorrow and Tomorrow and Tomorrow’ എന്നത് അവളുടെ ഹിറ്റായ പുസ്തകമാണ്. 2023 ഫെബ്രുവരിയില്‍ സയണിസ്റ്റ് വനിതാ സംഘടനയായ ഹദാസ്സ (നോവലില്‍ ഹ്രസ്വമായി പ്രത്യക്ഷപ്പെടുന്ന ഒരു സംഘം) ആതിഥേയത്വം വഹിച്ച ഒരു പരിപാടിയില്‍ അവള്‍ പങ്കെടുത്തതാണ് സയണിസ്റ്റായി അവളെ മുദ്രകുത്താന്‍ കാരണം. ഗബ്രിയേല്‍ സെവിന്‍ തന്റെ പുസ്തകങ്ങളില്‍ ഇസ്രായേലിനോടുള്ള തന്റെ സഹാനുഭൂതി ഉള്‍പ്പെടുത്തിയതും അവര്‍ക്ക് ഇത്തരത്തില്‍ ഒരു ആരോപണം നേരിടാന്‍ കാരണമായി.

ഗബ്രിയേല്‍ സെവിന്‍ ഒരിക്കലും ഇസ്രായേലിനെക്കുറിച്ച് പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്ന് മാത്രമല്ല, അവര്‍ ഈ വിഷയം ഒരിടത്തും അഭിസംബോധന ചെയ്തിട്ടുമില്ല. വായനക്കാരെക്കുറിച്ചല്ല, അവളുടെ കഥാപാത്രങ്ങളെക്കുറിച്ചാണ് സെവിന്‍ പ്രതികരിച്ചതും. എന്നിട്ടും ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തകര്‍ക്കായി സാഹിത്യരംഗത്തെ ഒരു ബലിയാടായി ഗബ്രിയേല്‍ സെവിന്‍ മാറുകയാണ്.

Latest News