Wednesday, May 14, 2025

വികാരങ്ങളും മാനസീകാരോ​ഗ്യവും തമ്മിലുള്ള ബന്ധം

‘ഇന്നെനിക്ക് ഒന്നിനും മൂഡ് ഇല്ല’ ഒരു ദിവസമെങ്കിലും ഇങ്ങനെ പറയാത്തവരായി ആരും ഉണ്ടാകില്ല. അതെന്താ ഓരോ ദിവസവും നിങ്ങളുടെ മൂഡിന് വ്യത്യാസം വരുമോ? എന്നാൽ നിങ്ങളുടെ ആരോ​ഗ്യവും വികാരങ്ങളും തമ്മിൽ ബന്ധമുണ്ട്. ഓരോരുത്തരും ഓരോ ദിവസവും വ്യത്യസ്തമാർന്ന വികാരങ്ങളായിരിക്കും അനുഭവിക്കുക. നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ മനസ്സിനെയും പ്രവൃത്തികളെയും ശരീരത്തെയും ബാധിക്കുന്നുണ്ട്. വികാരങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്. അവ എന്താണെന്നും നിങ്ങൾക്ക് അവ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്നും അവ നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും അറിഞ്ഞിരിക്കണം. മാത്രമല്ല അവയെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്നും എന്നും അറിയേണ്ടത് അത്യാവശ്യമാണ്.

പലതരം വികാരങ്ങൾ

വികാരങ്ങളെ രണ്ട് വിഭാഗങ്ങളായാണ് തിരിക്കുന്നത് – അടിസ്ഥാന വികാരങ്ങളും സങ്കീർണ്ണമായ വികാരങ്ങളും. അടിസ്ഥാന വികാരങ്ങൾ തിരിച്ചറിയാവുന്ന മുഖഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവ യാന്ത്രികമായി സംഭവിക്കുന്നവയുമാണ്. അടിസ്ഥാന വികാരങ്ങൾ സന്തോഷം, ദുഃഖം, വെറുപ്പ്, ഭയം, ആശ്ചര്യം, കോപം എന്നിങ്ങനെ ആറെണ്ണമാണ്. ഒരാൾ ജനിക്കുന്നത് മുതൽ സ്വന്തമായുള്ള വികാരങ്ങളാണ് ഇവ. സങ്കീർണ്ണമായ വികാരങ്ങൾ ദുഃഖം, അസൂയ, ഖേദം, സ്നേഹം, ലജ്ജ, അസൂയ, കൃതജ്ഞത, കുറ്റബോധം, അഹങ്കാരം, ആശങ്ക എന്നിവയാണ്.

വികാരങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു

നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിലാക്കേണ്ടത് ഒരു വികാരവും യഥാർത്ഥത്തിൽ മോശം അല്ലെന്നാണ്. കാരണം നെഗറ്റീവ് വികാരങ്ങൾ എന്തോ തെറ്റാണെന്നും അത് പരിഹരിക്കേണ്ടതുണ്ടെന്നും ഉള്ള ചിന്തകൾ ആണ് പൊതുവേ ഉള്ളത്. ഇത്തരം വികാരങ്ങൾ കൈകാര്യം ചെയ്യാൻ പാടുപെടുകയോ അവ ഉയർന്നുവരുമ്പോൾ അവഗണിക്കാനോ അടിച്ചമർത്താനോ ശ്രമിക്കുകയോ ചെയ്താൽ, അത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് മനസ്സിലാക്കുക. വാസ്തവത്തിൽ, ദീർഘകാല ദുഃഖം, കോപം അല്ലെങ്കിൽ ഭയം പോലുള്ള നെഗറ്റീവ് വികാരങ്ങൾ ദീർഘകാലത്തേക്ക് നിലനിൽക്കുമ്പോൾ, ഇത് വിഷാദം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയിലേക്ക് നയിച്ചേക്കാം.

നെഗറ്റീവ് വികാരങ്ങളെ അവ എന്താണെന്ന് തിരിച്ചറിയാനും, ആ വികാരങ്ങളെ കൈകാര്യം ചെയ്യാനും, നിങ്ങൾക്ക് കഴിയുമെങ്കിൽ ഇതിനെ റെസിസ്റ്റൻസ് എന്ന് വിളിക്കുന്നു. പ്രതിരോധശേഷിയുള്ള ആളുകൾക്ക് പലപ്പോഴും നെഗറ്റീവ് വികാരങ്ങളേക്കാൾ കൂടുതൽ പോസിറ്റീവ് വികാരങ്ങളാണ് ഉണ്ടാവുക. കൂടാതെ ജീവിതം ദുഷ്കരമാകുമ്പോൾ പോലും ജീവിതത്തിൽ ലക്ഷ്യവും അർത്ഥവും എങ്ങനെ കണ്ടെത്താമെന്ന് ഇത്തരക്കാർ പഠിച്ചിട്ടുണ്ട്. ഇതിനർത്ഥം അവർക്ക് നെഗറ്റീവ് വികാരങ്ങൾ ഒന്നുമില്ലെന്നല്ല. പകരം, അവർ ആ വികാരങ്ങൾ തിരിച്ചറിയുന്നു, അവയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു, അവരുടെ ചിന്തയെ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ്. എപ്പോഴും വികാരങ്ങൾ പരിഗണിക്കുമ്പോൾ, നെഗറ്റീവ്- പോസിറ്റീവ് വികാരങ്ങൾക്കിടയിൽ ഒരു സന്തുലിതാവസ്ഥയ്ക്കായി പരിശ്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

Latest News