അഞ്ചു വര്‍ഷത്തേക്കുകൂടി ചൈനീസ് പ്രസിഡന്റായി ഷി ചിന്‍പിംഗ് തന്നെ തുടരാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) ഭരണഘടന ഭേദഗതി ചെയ്യും.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഭരണഘടന ദേദഗതി ചെയ്യുക. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സിപിസിയുടെ 25 അംഗ പോളിറ്റ്ബ്യൂറോ സമ്മേളനം വെള്ളിയാഴ്ച നടന്നു.
20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായകമായ പല തീരുമാനങ്ങളുമുണ്ടാകുമെന്ന് പോളിറ്റ് ബ്യൂറോ അറിയിച്ചു. ഷിയുടെ നേതൃത്വത്തില്‍ ചൈന മുന്നോട്ടുകുതിക്കുകയാണെന്നും പോളിറ്റ് ബ്യൂറോ അറിയിച്ചു. ഷി തുടരുമെന്ന സൂചനയാണു പോളിറ്റ് ബ്യൂറോ നല്‍കുന്നത്.