Sunday, April 13, 2025

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ തലവന്‍ മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനുശേഷം സംഘടനയുടെ തലപ്പത്തുനിന്നു പടിയിറങ്ങുന്നു

അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ തലവന്‍ മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന സേവനത്തിനുശേഷം സംഘടനയുടെ തലപ്പത്തുനിന്നു പടിയിറങ്ങുന്നു.

1997 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോത്ത് ആണ് സ്ഥാനമൊഴിഞ്ഞത്. സംഘടനയുടെ ശ്രമഫലമായാണ് യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥാപിതമായത്.

60 ജീവനക്കാരും 70 ലക്ഷം ഡോളര്‍ വാര്‍ഷിക ബജറ്റുമുള്ള സംഘടനയില്‍ 1993 ലാണ് റോത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേല്‍ക്കുന്നത്. ഇപ്പോള്‍ നൂറു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനയില്‍ 550 ജീവനക്കാരും ആയിരം കോടി ഡോളറിന്റെ വാര്‍ഷിക ബജറ്റുമുണ്ട്.

Latest News